‘ഷൈന്‍ ചേട്ടനിലെ ഈ മാറ്റം ഞാന്‍ ഏറെ ആഗ്രഹിച്ചത്, പണ്ട് ഇത് കുറേ ട്രൈ ചെയ്തതാണ്’; സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് മുന്‍ കാമുകി തനൂജ

shine tom chacko

തന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞത് വാര്‍ത്തയായിരുന്നു. ലഹരി ഉപയോഗിക്കുമായിരുന്നുവെന്നും എന്നാല്‍ ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ലെന്നും താരം തന്നെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി ട്രീറ്റ്‌മെന്റിലാണ് ഇപ്പോള്‍ താരം.

ഈ അടുത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് പിതാവ് മരിച്ചത്. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷൈനിനെ ആശുപത്രിയില്‍ പോയി കണ്ട കാര്യം പങ്കുവയ്ക്കുകയാണ് മോഡലായ തനൂജ.

Also Read : നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ്

നേരത്തെ ഷൈന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയാണ് തനൂജ. ഇരുവരുടേയും വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വ്യക്തിപരമായ കാരണത്താല്‍ ഇരുവരും പിരിയുകയായിരുന്നു.

ഷൈന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണെന്നും നല്ലൊരു തീരുമാനമാണ് ചേട്ടന്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത് എന്നും തനൂജ പറയുന്നു.

തനൂജയുടെ വാക്കുകള്‍:

”ഷൈന്‍ ചേട്ടനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. സത്യത്തില്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. കുറച്ച് നേരം അവിടെയിരുന്നു. സംസാരിച്ചു. തിരിച്ചു പോന്നു. ചേട്ടന് ഇപ്പോള്‍ വന്ന മാറ്റം ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാന്‍ ഞാന്‍ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടന്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്” എന്നാണ് തനൂജ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News