
കോൺഗ്രസ് അനുമതിയില്ലാതെ തരൂർ വീണ്ടും വിദേശത്തേക്ക്. നരേന്ദ്ര മോദിയുടെ ദൗത്യവുമായാണ് യുകെ, റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ശശി തരൂർ സന്ദര്‍ശനം നടത്തുക. ഓപ്പറേഷന്‍ സിന്ദൂരിന്റെ തുടര്‍ച്ചയായാണ് പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂരിന്റെ യാത്ര. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് യാത്രയെന്നാണ് വിവരം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും തരൂർ കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസവും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരം നടപടികള്‍ ബോധപൂർവമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്.
ALSO READ: ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ മോഹം വൈകുന്നു; ആക്സിയം-4 വിക്ഷേപണം ആറാം തവണയും മാറ്റിവെച്ചു
ഇന്ത്യാ- പാക് വെടിനിർത്തലിലെ യുഎസ് ഇടപെടൽ സംബന്ധിച്ചുള്ള കോൺഗ്രസ് നിലപാട് തള്ളി കഴിഞ്ഞദിവസവും തരൂർ പരസ്യപരാമർശം നടത്തി രംഗത്തെത്തിയിരുന്നു . യുഎസ് സമ്മർദത്തെ തുടർന്നാണ് മോദി സർക്കാർ വെടിനിർത്തലിന് തയ്യാറായതെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അത്തരം ഇടപെടലോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നാണ് തരൂരിന്റെ വാദം.
ALSO READ: അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here