
നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂര്‍. ആഗോള ആരോഗ്യനയന്ത്രത്തില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണ്. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ സമ്പന്നരാജ്യങ്ങള്‍ ചെയ്യാത്തതാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വാക്‌സിന്‍ കയറ്റുമതി ഇന്ത്യയുടെ ആഗോള പ്രതിഛായ
വര്‍ദ്ധിപ്പിച്ചുവെന്നും ആണ് തരൂരിന്റെ പ്രശംസ. ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെ തരൂര്‍ പ്രശംസിച്ചത്.
ഇംഗ്ലീഷ് മാധ്യമത്തില്‍ ഇന്ത്യയ്ക്ക് കോവിഡിന്റെ വെളളിവെളിച്ചം എന്ന ലേഖനത്തിലാണ് ശശി തരൂര്‍ എംപി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വാനോളം പ്രശംസിച്ചത്. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പുകഴ്ത്തല്‍.
സമ്പന്നരാജ്യങ്ങള്‍ പോലും കോവിഡ് മഹാമാരി കാലത്ത് പകച്ചുനിന്നപ്പോള്‍, 100ഓളം രാജ്യങ്ങളിലെക്ക് കോവാക്‌സിനും കോവിഷീല്‍ഡും കയറ്റുമതി ചെയ്ാനായി. ഇത് ഇന്ത്യയുടെ ആഗോള പ്രതിഛായ വര്‍ദ്ധിപ്പിച്ചുവെന്നും ആഗോള വെല്ലുവിളികള്‍ നേരിടാനുളള കഴിവ് പ്രകടമാക്കിയെന്നും തരൂര്‍ പ്രശംസിക്കുന്നു. ആഗോള ആരോഗ്യ നയതന്ത്രത്തില്‍ ഇന്ത്യഒരു പ്രധാന പങ്കാളിയായി മാറിയെന്നും തരൂര്‍ എഴുതി. ആഗോള നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണം കൂടിയാണ് മോദിയുടെ വാക്‌സിന്‍ നയതന്ത്രം എന്നും തരൂര്‍ പ്രശംസിച്ചു.
കോവിഡ് 19 വാ്ക്‌സിനുകളുടെ പാര്‍ശ്വഫലം സംബന്ധിച്ച് ഇപ്പോഴും വിവാദ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് തരൂരിന്റെ പ്രശംസ. മാത്രമല്ല, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ വന്‍ തുക നല്‍കിയാണ് വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വാങ്ങിയത്. മഹാമാരി കാലത്തും ആരോഗ്യരംഗത്തെ കച്ചവടമാക്കി മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ വലിയ പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.
റഷ്യയ്ക്കും യുക്രെയ്‌നും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന തരൂരിന്റെ പ്രശംസയും നേരത്തേ കോണ്‍ഗ്രസില്‍ വിവാദമായിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശത്തെയും തരൂര്‍ പുകഴ്ത്തിയിരുന്നു. പാര്‍ട്ടിക്ക് ദോഷം വരുത്തുന്ന രീതിയിലുളള പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കര്‍ശനമായിരിക്കെയാണ് തരൂര്‍ മോദി പ്രശംസ ആവര്‍ത്തിക്കുന്നതെന്നും ശ്രദ്ധേയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here