‘ആ നടൻ ഷൈൻ ടോം ചാക്കോ’; വെളിപ്പെടുത്തി വിൻ സി അലോഷ്യസ്

shine and vincy

സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിൻ സി അലോഷ്യസ്. ഷൈൻ ടോം ചാക്കോയാണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.

Also read: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം കേൾക്കും

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News