
മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. എന്നും മലയാളായി പ്രേക്ഷകർക്ക് ഓർത്ത് വെയ്ക്കാവുന്ന ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം, സദയം എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്പത് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സംവിധായകനാണ് സിബി മലയിൽ.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ കലാഭവൻ മണിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒന്നുമില്ലായ്കയില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ് കലാഭവൻ മണി. ശൂന്യതയില്‍ നിന്നും കേറി വന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ചടുത്ത നടനാണ് എന്നും സിബി മലയിൽ പറഞ്ഞു.
സംവിധായകന്റെ വാക്കുകൾ:
‘ഒരു ശൂന്യതയില്‍ നിന്ന് കേറി വന്ന് ഒരു സാമ്രാജ്യം പിടിച്ചെടുത്തയാളാണ് മണി. അത്രമാത്രം ഫാന്‍ബേയ്‌സുള്ള ആളാണ് അദ്ദേഹം. മണി മരിച്ച ദിവസങ്ങളിലൊക്കെ ചിന്തിക്കാന്‍ പറ്റാത്ത അത്ര ജനസമുദ്രം ആയിരുന്നു. ആള്‍ക്കൂട്ടം കൊണ്ട്, ആ ബോഡി വെച്ചിരുന്ന ടേബിള്‍ മറിഞ്ഞ് ബോഡി ഉള്‍പ്പെടെ താഴെ പോയ അവസ്ഥ ഉണ്ടായി. ഞങ്ങള്‍ക്കാര്‍ക്കും അവിടെ കാണാന്‍ പറ്റില്ല.
ഞങ്ങള്‍ക്ക് ആ കെട്ടിടത്തിന്റെ അടുത്ത് നഗരസഭ ഓഫീസിന്റെ മുകളില്‍ ഒരു സ്ഥലത്ത് മാത്രമെ ഇരിക്കാന്‍ പറ്റുകയുള്ളു. താഴേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. ഒരു ഘട്ടത്തില്‍ ബഹളം ആയപ്പോഴേക്കും ഈ ആള്‍ക്കൂട്ടത്തിന്റെ തള്ളില്‍ ആ വെച്ചിരുന്ന മേശ മറിഞ്ഞ് ആ പെട്ടി ഉള്‍പ്പെടെ താഴേ പോയി. അങ്ങനെയൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു ആക്ടറിന്റെയോ അല്ലെങ്കില്‍ പൊളിറ്റീഷ്യന്റെയോ ഒക്കെ മരണത്തില്‍ അത്ര ജനസമുദ്രം വരുന്നത്,’സിബി മലയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here