‘അത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്’: മഞ്ജു വാര്യർ

manju warrier

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. പതിനേഴാം വയസിൽ സിനിമയിലേക്ക് കടന്ന് വന്ന നടി ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. സല്ലാപം, കണ്ണെഴുതി പൊട്ടും തൊട്ട്, ഈ പുഴയും കടന്ന്, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ നടി ചലച്ചിത്ര മേഖലയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടി സംവിധാന രംഗത്തേക്ക് കടക്കുമോ എന്ന ചോദ്ത്യത്തിന് ഉത്തരം നൽകുകയാണ്. തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മേഖലയാണ് സംവിധാനം. നിർമാണത്തിലേക്ക് കടന്നുവെങ്കിലും സംവിധാനത്തിലേക്ക് കടക്കില്ലെന്നും അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട കാര്യമാണെന്നും മഞ്ജു പറയുന്നു.

Also read: ‘ജഗദീഷിനെതിരെ സ്‌ക്രിപ്റ്റില്‍ കൈവെച്ച് നശിപ്പിക്കുന്നു എന്നൊരു ചീത്തപ്പേര് ഉണ്ടായിരുന്നു’: ലാല്‍

മഞ്ജുവിന്റെ വാക്കുകൾ:

‘എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോൾ ഞാൻ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ്.

സംവിധായകൻ അല്ലെങ്കിൽ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല. അപ്പോൾ സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ,’ മഞ്ജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News