ഈ പള്ളിയിൽ മരണ അറിയിപ്പിന്‌ ജാതിയോ മതമോ ഇല്ല; മതസൗഹാർദ്ദത്തിന്റെ മാതൃകയായി തട്ടുപറമ്പ് ജമാ അത്ത് പള്ളി

ജാതിക്കും മതത്തിനും പ്രാധാന്യം നൽകാതെ മനുഷ്യത്വത്തിന്‌ മാത്രം പ്രാധാന്യം നൽകുന്ന ഒരു പള്ളിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. മൂവാറ്റുപുഴ പേഴക്കാപ്പള്ളി തട്ടുപറമ്പ് ജമാ അത്ത് പള്ളിയിൽ ആ നാട്ടിലെ ഏത് മതത്തിൽപ്പെട്ടയാൾ മരിച്ചലും ജാതി-മത ഭേദമെന്യേ മരണവിവരം ഉച്ചഭാഷണിയിലൂടെ വിളിച്ചറിയിക്കും. മതങ്ങൾക്കും മേലെയാണ് മനുഷ്യബന്ധങ്ങളെന്ന പ്രഖ്യാപനം കൂടിയാണിത്. മരിച്ച യാളുടെ പേരും വീട്ടുപേരും സംസ്കാര സ്ഥലവും സമയവുമെല്ലാം പള്ളിയിൽ നിന്നറിയിക്കും. ക്രിസ്തീയ മതവിഭാഗത്തിൽപെട്ടവരുടെ സംസ്കാരം നടക്കുന്ന പള്ളിയുടെ വിവരങ്ങളും അറിയിക്കും.

Also Read: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്

മരിച്ച ആളുകളുടെ ബന്ധുക്കളോ ഉത്തരവാദിത്വപ്പെട്ടവരോ വന്ന് വിവരങ്ങൾ പള്ളിയിൽ എഴുതി നൽകിയാൽ മാത്രം മതി. പള്ളിയുടെ പ്രവർത്തന പരിധിക്കുള്ളിൽപ്പെട്ടവരാണെങ്കിൽ ജാതിയോ മതമോ നോക്കാതെ പള്ളി മിനാരത്തിലെ ഉച്ചഭാഷിണി വഴി വിളിച്ചറിയിക്കാൻ തീരുമാനമായത് ഭരണസമിതിയുടെ കഴിഞ്ഞ പൊതുയോഗത്തിലാണ്. സമീപ പ്രദേശങ്ങളിലെ മരണ വിവരങ്ങളും ആവശ്യപ്പെട്ടാൽ അറിയിക്കും.

സലാം തണ്ടിയേക്കൽ പ്രസിഡന്റായിരുന്ന, രണ്ട് മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണ വിവരം പള്ളിയിൽ നിന്നറിയിക്കണമെന്ന ആവശ്യത്തിന് അനുമതി നൽകിയത്. ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ കബീർ, സെക്രട്ടറി അനസ് വാഴച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിൽ ഈ തീരുമാനം നടപ്പിലാക്കി.

Also Read: സംവിധായകൻ അലി അക്ബർ ബിജെപി വിട്ടു, രാജിക്കത്ത് കൈമാറി

ഈ മാസം 14 ന് തട്ടുപറമ്പിൽ കുട്ടപ്പന്റെ മരണവിവരം പള്ളി മൈക്കിലൂടെ അറിയിച്ചാണ് പള്ളി സമിതിയുടെ ഈ തീരുമാനം നടപ്പാക്കിയത്. മതസൗഹാർദ്ദം പോലെ തന്നെ മാനുഷിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന പള്ളിയുടെ ഈ തീരുമാനത്തെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News