കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ്റെ 19 മത് സംസ്ഥാന സമ്മേളനത്തിന് സമാപനം

കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ്റെ 19 മത് സംസ്ഥാന സമ്മേളനത്തിന് സമാപനം. സംസ്ഥാനത്തെ നിർമാണ മേഖലയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 700 ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിലെ ചെറുകിട ഇടത്തരം കരാറുകാരുടെ കൂട്ടായ്മയായ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ്റെ സമ്മേളനം രണ്ട് ദിവസങ്ങളിലായാണ് നടന്നത്. കരാറുകാർ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു.

Also read: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയിരുന്നു. കരാറുകാരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

ഗുണമേന്മ ഉറപ്പു വരുത്തി നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന സംഘടനയാണ് കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷനെന്ന് മന്ത്രി മുഹമദ് റിയാസ് പറത്തു. വിവിധ ജില്ലകളിൽ നിന്നായി 700 ൽ അധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

The 19th State Conference of the Kerala Government Contractors Federation concludes

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News