
തിരുവനന്തപുരത്ത് ജയിലില്‍ എത്തിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കര ജയിലിന് അടുത്ത് നിന്നാണ് പ്രതി രക്ഷപ്പെട്ടത്. വിഴിഞ്ഞം ആമ്പല്‍കുളത്ത് വീട്ടില്‍ മോഷണം നടത്തിയ കേസിലെ മൂന്നാം പ്രതി താജുദ്ദീന്‍ ആണ് രക്ഷപ്പെട്ടത്. ഇയാളെ വിഴിഞ്ഞം പോലീസ് പിടികൂടിയത്. തുടര്‍ന്ന് വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലില്‍ കൊണ്ട് പോകുമ്പോള്‍ ജയിലിനു മുന്നില്‍ നിന്ന് വിലങ്ങ് ഊരി രക്ഷപ്പെടുകയായിരുന്നു.
ALSO READ : കൊല്ലത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവം: രണ്ടു പേര‍്‍ അറസ്റ്റിൽ
ഈ കേസില്‍ ഇയാളുടെ സഹോദരനും സുഹൃത്തും നേരത്തെ പിടിയിലായിരുന്നു. പ്രതിക്കായി പോലീസ് വ്യാപക തിരിച്ചില്‍ ആരംഭിച്ചു.
English summary : The accused one named Thajudheen escaped while being taken to the jail in Thiruvananthapuram. He escaped from near the Neyyattinkara jail.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here