ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യം; ഏക സിവില്‍ കോഡ്  കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്: ഉമര്‍ ഫൈസി മുക്കം

ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ വിമർശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സി പി ഐ എം കോഴിക്കോട് സംഘടിപ്പിച്ച ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ സംസാരിക്കവെയാണ് ഉമര്‍ ഫൈസി തന്‍റെ പ്രതികരണം വ്യക്തമാക്കിയത്. ദളിത് സംഘടനകള്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെ ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കി, ക്രിസ്ത്യാനികള്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെയും ഒഴിവാക്കി. അടുത്ത ആഴ്ച ജിഫ്രി തങ്ങള്‍ പോകുന്നുണ്ട്. അതോടു കൂടി അതും ഒഴിവാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് പറച്ചിലാണെങ്കിലും ഒരു വശത്ത് കൂടി നടക്കുന്ന പ്രവൃത്തിയും കാണാതെ പോകരുതെന്നും ഉമർ ഫൈസി ചൂണ്ടിക്കാട്ടി. ആരും കാണരുതെന്ന് കരുതി ഒട്ടകപക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തി ഇരിക്കുകയാണ് ബിജെപിയെന്നുമാണ് ഉമര്‍ ഫൈസിയുടെ വിമർശനം . ആളുകളെ റോഡില്‍ ഇട്ട് കൊല്ലുക, ഭക്ഷിക്കുന്ന സാധനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പാര്‍ലമെന്‍റ് മന്ദിരം വരെ പ്രത്യേക വിഭാഗത്തിന്‍റെ നിലപാടിലാണ് ഉദ്ഘാടനം ചെയ്തത്. ബാബറി പള്ളി പൊളിച്ചത് ഏകീകരണം കൊണ്ടുവരാനാണ്. ഏകീകരണം ഉണ്ടാക്കുന്ന പ്രവൃത്തിയാണല്ലോ ഇതെല്ലാം, എന്നാണ് ഉമര്‍ ഫൈസി ചോദിച്ചത്.

ALSO READ: ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതി, ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കാനാകില്ല: സീതാറാം യെച്ചൂരി

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഇവിടെ നിലനില്‍ക്കണമെന്നും ഇന്ത്യാ രാജ്യത്തിന്റെ സൗന്ദര്യം വൈവിധ്യമാണെന്നും ഒരു പൂന്തോട്ടത്തിലുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളെപ്പോലെയാണ് രാജ്യമെന്നുമാണ് ഉമർ ഫൈസി സെമിനാറിൽ പറഞ്ഞത്. ലോകത്തിന്റെ മുന്നില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നത് അതിന്റെ വൈവിധ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഏകീകരിക്കുകയെന്നാല്‍ ഹിന്ദുവത്കരണം എന്നാണ് ബിജെപി ലക്ഷ്യമെന്നും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയൊരു അജണ്ടയില്ലെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. രാജ്യത്തിന്റെ സ്വഭാവം അറിയുന്ന മഹാന്മാര്‍ ഇരുന്നിട്ടാണ് ഭരണഘടന ഉണ്ടാക്കിയത്. അതില്‍ മൗലിക അവകാശങ്ങളുണ്ട് മൗലികാവകാശങ്ങളില്‍ ഏതൊരുപൗരനും ഇഷ്ടമുള്ളത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ അവകാശം ഉണ്ടാകണം. ഇതിനെതിരായി ഒരു നിയമം കൊണ്ടുവന്നാല്‍ അത് നിലനില്‍ക്കില്ലെന്നും അതില്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നമ്മളെന്തിനാണ് പേടിക്കുന്നത്. പക്ഷെ ജുഡീഷ്യറിയെല്ലാം ഒരു സൈഡില്‍ എന്തെങ്കിലുമൊക്കെ ആയി കഴിഞ്ഞാല്‍ പേടിക്കേണ്ടി വരുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി .നിര്‍ദ്ദേശക തത്വം എന്ന ഭാഗത്താണ് ഏക സിവില്‍ കോഡിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ALSO READ: ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നില്‍പ്പാണ് ഏക സിവില്‍ കോഡിനെതിരായി സെമിനാര്‍; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആരും ഭയപ്പെടേണ്ടതില്ല, ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.ഇത്തരത്തില്‍ ജനങ്ങളുടെ ശക്തി രാജ്യം മുഴുവന്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നതോടെ ബിജെപിയുടെ സ്വപ്നങ്ങളെല്ലാം അവസാനിക്കാന്‍ പോകുകയാണെന്നുമാണ് ഉമർ ഫൈസി പറഞ്ഞത് . 2024ല്‍ ബിജെപിയുടെ ഏകാധിപത്യ ഭരണത്തിന് വേണ്ടിയുള്ള കോണിവയ്ക്കല്‍ അവസാനിക്കുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here