‘നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും’: എം എ ബേബി

MA-Baby-press-meet-cpim

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാക്കമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. അതിനുശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘വേടനല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനാണ് എതിര്’; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേസരി വാരിക പത്രാധിപർ എൻ ആർ മധു

കോൺഗ്രസ്സും യുഡിഎഫും നിലമ്പൂരിൽ പെടാപ്പാട് പെടുകയാണ്. അൻവർ വിഷയം യുഡിഎഫിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. തുടക്കത്തിൽ തന്നെ യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. സംഘടനാപരമായും രാഷ്ട്രീയമായും നിലമ്പൂരിൽ എൽഡിഎഫ് നേരത്തേ തന്നെ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മാത്രം മതി എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News