ബാഗ് റെയിൽവെ ട്രാക്കിൽ അബദ്ധത്തിൽ വീണത്, ഷാറൂഖ് സെയ്ഫി

ബാഗ് റെയിൽവെ ട്രാക്കിൽ അബദ്ധത്തിൽ വീണതെന്ന് എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി. കമ്പാർട്ട്മെന്റിന്റെ വാതിലുകൾക്ക് സമീപമാണ് ബാഗ് വെച്ചത്. അക്രമം നടത്തിയ ശേഷം തിരിച്ചെടുക്കാനായിരുന്നു ഉദ്ദേശം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണുവെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ഈ മൊഴികൾ അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.

ഷാറൂഖ് സെയ്‌ഫിയുടെ കസ്റ്റഡി അപേക്ഷ വിവരങ്ങൾ കൈരളി ന്യൂസിന് കിട്ടി. പ്രതിക്ക് കേരളത്തിൽ നിന്നുള്ള സഹായം കിട്ടിയോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും തീവ്രവാദ ബന്ധം ഉൾപ്പെടെ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വിശദമായ തെളിവെടുപ്പ് നടത്തണം. സംസ്ഥാനത്തിനകത്തും പുറത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here