കൗമാരക്കാരിയില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ വാങ്ങി; അവതാരകനെ പുറത്താക്കി ബിബിസി

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ കേസില്‍ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി.ചിത്രങ്ങള്‍ വാങ്ങുന്നതിനായി കൗമാരക്കാരിക്ക് 35,000 പൗണ്ട് 2020 മുതല്‍ നല്‍കിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് ദി സണ്‍ പത്രമാണ് പുറത്ത് വിട്ടത്. എന്നാല്‍ അവതാരകന്റെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടനില്‍ ലൈംഗിക സമ്മതത്തിനുള്ള പ്രായം 16 ആണെങ്കിലും 18 വയസിന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ബിബിസി അറിയിച്ചു.

2020 മുതലാണ് ബിബിസിയിലെ പ്രമുഖ അവതാരകന്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 35000 പൗണ്ടാണ് അവതാരകന്‍ കുട്ടിയ്ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിലുള്‍പ്പെട്ട അവതാരകനെപ്പറ്റിയോ കുട്ടിയെപ്പറ്റിയോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചൂഷണത്തിന് ഇരയായത് പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ എന്ന കാര്യവും അവ്യക്തമായി തുടരുകയാണ്.

Also Read: മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍; മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like