
ഫുട്ബോൾ ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിച്ചപ്പോൾ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അനാവൃതമായതാണ് അമേരിക്കയുടെ വംശീയ നിലപാടുകൾ. ലോകകപ്പിൽ പങ്കെടുക്കാനായി എത്തിയ ഏഷ്യൻ ആഫ്രിക്കൻ താരങ്ങൾ നേരിട്ടത് കടുത്ത വംശീയ വിവേചനമായിരുന്നു. വംശീയത വിളമ്പുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ മണ്ണിൽ പക്ഷേ നെതർലെൻഡ്സ് സ്വീഡൻ മത്സരം ലോകത്തിന് കാട്ടിയത് മറ്റൊരു മാതൃകയായിരുന്നു.നെതർലൻഡിനായി ഇരട്ട ഗോളുകൾ നേടിയ ബ്രയാൻ ബ്രോബിയും ഗാപ്‌കോയും അഞ്ചാമത്തോ ഗോൾ നേടി സമ്മർവിലും സ്വീഡനായി ഗോൾ നേടിയ ആന്റണി എലങ്കായും ആഫ്രിക്കൻ വംശജരാണ്. രണ്ട് യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ, ആറു ഗോളുകൾ പിറന്ന മത്സരത്തിൽ അവ ആറും നേടിയത് ആഫ്രിക്കൻ വംശജർ.
നെതർലാൻഡിനായി ആദ്യ രണ്ട് ഗോൾ നേടിയ ബ്രയാൻ ബ്രോബിയുടെ പിന്തലമുറക്കാർ ഘാനയിൽ നിന്ന് കുടിയേറിയവരായിരുന്നു. വെസ്റ്റ് ആഫ്രിക്കയിലെ ടാഗോയിൽ നിന്ന് നെതർലാൻഡിലെത്തിയ ഘാനവംശജനാണ് രണ്ട് ഗോളുകളടിച്ച ഗാപ്‌കോയുടെ പിതാവ്. മത്സരത്തിൽ നെതർലെൻഡിനായി അഞ്ചാം ഗോൾ നേടിയ സമ്മർവില്ലിന്റെ മാതാപിതാക്കൾ ആഫ്രോ-സുരിനാമിസാണ്. നെതർലൻഡിനായി ഗോളവസരമൊരുക്കിയ സ്‌ട്രെക്കർ മെംഫിസും ഘാന വംശജനാണ്. സ്വീഡനായി ഗോളടിച്ച ആന്റണി എലങ്കായും അസിസ്റ്റൊരുക്കിയ അലക്‌സാണ്ടർ ഇസാക്കും കുടിയേറ്റ വംശജരാണ്. എലങ്കായുടെ പിതാവ് കാമറൂൺകാരനും. എറിത്രയയിൽ നിന്നാണ് ഇസാക്കിന്റെ കുടുംബം.
Also read: ജർമനിയെ ഞെട്ടിച്ച് ആദ്യ ഗോളടിച്ച് ഐവറി കോസ്റ്റ്; വമ്പന്മാർക്ക് അടിപതറിയോ?
കുടിയേറ്റ മനുഷ്യർക്കെതിരെ വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി കളം നിറയുന്നവർക്കെതിരെ മൈതാനത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പതാകയുയർത്തുകയാണ് കാൽപന്ത്. തുകൽ പന്തിന് പിന്നാലെ വലയെ ലക്ഷ്യമാക്കി പായുന്ന മനുഷ്യർ ഒരു ശരീരമായി മാറുമ്പോൾ വെറുപ്പിന്റെ വേർതിരിവുകൾ അവിടെ അപ്രത്യക്ഷമാകുകയാണ്. അവരോടൊത്ത് ആർത്തലയ്ക്കുന്ന ഗാലറിയും ഒന്നിച്ചു ചേരുമ്പോൾ ഫുട്ബോൾ എന്ന കളി ഒരു ശരീരമായി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിജയപതാകയുയർത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

