പെട്രോൾ അടിക്കണ്ട, ബാറ്ററി മാറ്റി ഉടൻ പോകാം; സ്വാപ്പബിൾ ബാറ്ററിയുള്ള മികച്ച സ്കൂട്ടറുകൾ ഇവയാണ്

ഇന്ത്യൻ വാഹനവിപണിയിൽ ഇപ്പോൾ ഫിക്സഡ് ബാറ്ററിയും സ്വാപ്പബിൾ ബാറ്ററിയും ഉപയോഗിക്കുന്ന സ്കൂട്ടറുകൾ ലഭ്യമാണ്. ചാർജ് ചെയ്യാനുള്ള മണിക്കൂറുകളുടെ കാത്തിരിപ്പ് ഒഴിവാക്കുന്ന സ്വാപ്പബിൾ ബാറ്ററികളുള്ള സ്കൂട്ടറുകൾക്ക് പ്രിയമേറുകയാണ്. ചാർജ് തീർന്ന ബാറ്ററിയ്ക്ക് പകരമായി മറ്റൊരു ബാറ്ററി ഉടനടി മാറ്റി സ്ഥാപിക്കാമെന്നത് ആണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത. പ്രമുഖ ബ്രാൻഡുകൾ പരിചയപ്പെടുത്തിയ സ്വാപ്പബിൾ ബാറ്ററി സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്കൂട്ടറാണ് ഹീറോയുടെ വിഡ VX2 പ്ലസ് ഇതിന്റെ സ്വാപ്പബിൾ ബാറ്ററി വെറും 62 മിനിറ്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന സ്കൂട്ടറിന് 142 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്. 1,00,290 രൂപ മുതലാണ് ഈ സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ബാസ് ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ ഏകദേശം 70,000 രൂപയായി കുറയും. 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും കണക്ടിവിറ്റി ഫീച്ചറുമടക്കം വിപുലമായ സൌകര്യങ്ങളാണ് ഈ സ്കൂട്ടറിനുള്ളത്.

also read; മികച്ച റൈഡിങ് ക്വാളിറ്റിക്കായി 14 ഇഞ്ച് വീലുകളുള്ള സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ?

ഇന്ത്യയിൽ ആദ്യമായി സ്വാപ്പബിൾ ബാറ്ററിയും, ബാറ്ററി ആസ് എ സർവ്വീസ് സ്കീമും അവതരിപ്പിച്ച ബ്രാൻഡായ ബൌൺസ് റെട്രോ ശൈലിയിൽ ഡിസൈൻ ചെയ്ത ബൌൺസ് ഇൻഫിനിറ്റി e.1ന് 1.18 ല​ക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സിറ്റി റൈഡുകൾക്ക് അനുയോജ്യമായ ഇതിലെ സ്വാപ്പബിൾ ബാറ്ററിയ്ക്ക് പരമാവധി 100 കിലോമീറ്റർ വ​രെ റേഞ്ച് ലഭിച്ചേക്കാം.

ഏകദേശം 91, 499 രൂപയാണ് ആമ്പിയർ ​ഗ്രാൻഡ് ഫാമിലി സ്കൂട്ടറിന്. മണിക്കൂറിൽ 65 കിലോമീറ്റർ സ്പീഡും 118ല കിലോമീറ്റർ റേഞ്ചുമാണ് ഈ വാഹനത്തിന് അവകാശപ്പെടാൻ കഴിയുന്നത്. സാധാരണ ഇവികളേക്കാൾ അധിക ബാറ്ററി ലൈഫ് ഈ ഇവിയ്ക്കുണ്ട്. ഈ വാഹനത്തിന് അഞ്ചു വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള വാറണ്ടിയും വാഹന നിർമ്മാതാക്കൾ ഉറപ്പു നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News