
കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. ശേഷം പൊതു ദർശനത്തിന് വെച്ചിരുന്നു.
ഇന്നലെ രാവിലെ ഏറെ കാലമായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗം ഇടിഞ്ഞത്. രണ്ട് പേർക്ക് സംഭവത്തിൽ നിസാര പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന പതിന്നാലാം വാർഡ് കെട്ടിടം തകർന്നുവീണത്.
Also read – സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം പരിശോധന ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ജോൺ സാമുവേൽ പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം , കാലപ്പഴക്കം മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധക്കും പരാതിയുള്ള മറ്റ് കെട്ടിടങ്ങളെ കുറിച്ചും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 10 ആം വാർഡിലെ ശുചിമുറി തുറന്ന് കൊടുത്തത് രോഗികളുടെ ആവശ്യപ്രകാരമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പുതിയ ടോയിലെറ്റിലേക്ക് പോകാനുള്ള അസൗകര്യം കണക്കിലെടുത്താണ് തുറന്നതെന്നും കളക്ടർ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here