പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ വ്യാഴാഴ്ച്ച
വൈകിട്ട് 6 മണിയോടെയാണ് യുവാവിനെ പുഴയിൽ കാണാതായത്. ചെറുകുളങ്ങര സി കെ അനൂപ് (22 ) നെയാണ് കാണാതായത്.

also read: പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, കസ്റ്റഡി അപേക്ഷ സമർപ്പിക്കും

രണ്ട് സുഹൃത്തുക്കൾക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തുകയുണ്ടായി. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

also read: പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി കെ രാധാകൃഷ്ണന്‍

എടച്ചേരി സി ഐ എം ആർ ബിജുവിന്റ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കക്കയത്ത് നിന്നുള്ള റസ്ക്യു ടീമും തെരച്ചിലിൽ പങ്കെടുത്തെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News