വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുലർച്ചയോടെ എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോൺ (40) ആണ് മരിച്ചത്.

കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടേതെന്ന് കരുതുന്ന സ്കൂട്ടറും സ്ഥലത്തുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here