കൊച്ചി തമ്മനത്ത് പൊട്ടിയ ജലവിതരണ പൈപ്പ്  പുന:സ്ഥാപിച്ചു, വൈകിട്ടോടെ ജലവിതരണം ആരംഭിക്കും

കൊച്ചി തമ്മനത്ത് ജലവിതരണ അതോറിറ്റിയുടെ പൊട്ടിയ പൈപ്പ്  പുന:സ്ഥാപിച്ചു. പുലര്‍ച്ചെയോടെയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായത്. വൈകിട്ടോടെ ജലവിതരണം ആരംഭിക്കും.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൊച്ചി തമ്മനത്തെ ജലവിതരണ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നത്. മണികൂറുകള്‍ക്കം തന്നെ പമ്പിങ് നിര്‍ത്തിവെച്ച് രാത്രി തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. രണ്ടു ദിവസം അറ്റകുറ്റപ്പണികള്‍ നീണ്ടു നില്‍ക്കുമെന്നായിരുന്നു ജല അതോറിറ്റിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ച് പുലര്‍ച്ചെയോട് പൊട്ടിയ പൈപ്പ് മാറ്റി പുനസ്ഥാപിച്ചു. വൈകിട്ടോടെ ജലവിതരണം ആരംഭിക്കും.  നിലവില്‍ കാലപ്പഴക്കമേറിയ പൈപ്പുകളാണ് പ്രദേശത്ത് കൂടുതലെന്നും അതിനാല്‍ ഇനിയും പൈപ്പ പൊട്ടല്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ജല അതോറിറ്റി വ്യക്തമാക്കുന്നത്.

ALSO READ: എം ഇ എസ് കോളേജിലെ റാഗിംഗ്, അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി

ഇരച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിനൊപ്പം റോഡ് പല ഭാഗങ്ങളും വിണ്ടു കീറിയും മണ്ണ് വന്ന് അടിഞ്ഞ നിലയിലുമാണ്. അതിനാല്‍ റോഡിന്‍റെ അറ്റകുറ്റപ്പണി കൂടി ഉടന്‍ തുടങ്ങാന്‍ നീക്കം തുടങ്ങി. ഇതിനുശേഷമാകും റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുക.

ALSO READ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here