പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

PARLIAMENT

പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും.

ശനിയാഴ്ചയാണ് സമ്പൂർണ ബജറ്റവതരണം. കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിന്മേലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലും ചര്‍ച്ചകളും മറുപടിയും വരുംദിവസങ്ങളില്‍ ഉണ്ടാകും.

ALSO READ; ‘വര്‍ഷങ്ങള്‍ രാജ്യത്തെ സേവിച്ചവരെ കോടതിയിലേക്ക് വലിച്ചിഴക്കരുത്’; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഫെബ്രുവരി 13വരെയാണ് ബജറ്റ് സമ്മേളനത്തിലെ ആദ്യ സെഷന്‍. ബജറ്റ് സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ഭേദഗതി ബില്ലും ഈ സെഷനില്‍ കൊണ്ടുവരാനാണ് നീക്കം.

ENGLISH NEWS SUMMARY: The budget session of Parliament will begin today. President Draupadi Murmu will address both houses. Then Union Finance Minister Nirmala Sitharaman will present the economic survey.The full budget will be presented on Saturday. There will be discussions and responses on the budget presented by the Union Finance Minister and the President’s policy announcement in the coming days

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News