ഭീകരരുമായുള്ള ഏറ്റുമുട്ടൽ; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചിൽ പുനരാംരംഭിച്ചപ്പോഴാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ പാറ്റേണിൻറെ അടിസ്ഥാനത്തിലാണ് മൃതദേഹം ഭീകരന്റേതാണെന്ന നിഗമനത്തിലേക്ക് സുരക്ഷാ സൈന്യം എത്തിയത്.

ALSO READ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് പികെ ബിജു

കഴിഞ്ഞ ദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു. വീരമൃത്യുവിന് കരണമായവരെ വെറുതെ വിടില്ലെന്ന് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. അതേസമയം ഗാരോള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ALSO READ: വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here