
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു കനേഡിയന്‍ പൗരനുണ്ടായിരുന്നു. പേര് നിരാലി പട്ടേല്‍. 32കാരിയായ നിരാലി പട്ടേല്‍ ഇന്ത്യന്‍ വംശജയാണ്. ദന്ത ഡോക്ടറായ നിരാലി ടൊറന്‍ഡോയിലാണ് താമസിക്കുന്നത്. ഇന്ത്യയില്‍ ഒരു യാത്രയുടെ ഭാഗമായി എത്തിയ ശേഷം തിരികെ കാനഡയിലേക്ക് മടങ്ങുകയായിരുന്നു നിരാലി. ഒരു വയസുള്ള മകനും ഭാര്യയ്ക്കുമൊപ്പം, നിരാലിയുടെ ഭര്‍ത്താവും ഇന്ത്യയിലേക്ക് വരാനിരുന്നതാണ്.
ALSO READ: രഞ്ജിതയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം; ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ
നാലോ അഞ്ചോ ദിവസത്തേക്കാണ് നിരാലി ഇന്ത്യയിലെത്തിയത്. ഇവരുടെ മാതാപിതാക്കളും സഹോദരനും കാനഡയിലാണുള്ളത്. 2016ല്‍ ഇന്ത്യയില്‍ നിന്നും ഡെന്‍ഡല്‍ ഡിഗ്രി നേടിയ നിരാലി, 2019ല്‍ കാനഡയില്‍ ലൈസന്‍സ് ലഭിച്ചതോടെയാണ് അങ്ങോട്ടേക്ക് ചേക്കേറിയത്.
ALSO READ: അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ വിമാനാപകടത്തിന്റെ കാരണം തേടുകയാണ് ഇനി പ്രധാന വെല്ലുവിളി. ഏറ്റവും സുരക്ഷിതവും ഇന്ധനശേഷിയുമുളള ബോയിംഗ് ഡ്രൈീംലൈനര്‍ 787- 8വേരിയന്റ് വിമാനം തകര്‍ന്ന് വീണതോടെ ബോയിംഗ് കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ബോധപൂര്‍വ്വം വീഴ്ചയുണ്ടായിയെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ, യുഎസ് കമ്പനിയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചു. എഎഐബി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പൈടെ ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here