മസ്റ്ററിംഗ് പ്രവർത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചു: മന്ത്രി ജി ആർ അനിൽ

G R Anil

മസ്റ്ററിംഗ് പ്രവർത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മസ്റ്ററിംഗിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

ഒ എം എസ് അനുസരിച്ച് കൂടുതൽ അരിയും ഗോതമ്പ് എടുക്കാനുള്ള ആവശ്യം ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എൻ ഒ സി പ്രകാരം തടസ്സപ്പെട്ട 207.56 കോടി രൂപ അനുവധിക്കുന്നതിലും അനുകൂല നിലപാട് ആണ് ലഭിച്ചത്.ല്ല് സംഭരണത്തിന് കിട്ടാൻ ഉള്ള തുകയും തന്നു തീർക്കാൻ ഉള്ള നടപടികൾ കേന്ദ്രം സ്വീകരിക്കും.

ALSO READ: നാടിൻ്റെ ഒരുമയുടെ കരുത്താണ് വയനാട് ടൗൺഷിപ്പ്; ജനങ്ങളുടെ യോജിച്ച സഹകരണത്തിലൂടെ അസാധ്യമായത് സാധ്യമാകുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.പൊതു വിതരണം 60 വർഷം പിന്നിടുന്ന വർഷമാണിതെന്നും ദേശീയ അടിസ്ഥലത്തിൽ സെമിനാർ സംഘടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സെമിനാറിൽ കേന്ദ്രമന്ത്രി പങ്കെടുക്കുമെന്നും മന്ത്രി ജി ആര്‍ അറിയിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Minister GR Anil says the Centre has appreciated the state’s progress in mustering activities

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News