ജി 20; ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ച് കേന്ദ്രം

ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ ലോകപ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ച് കേന്ദ്രം. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും ഇതിനായി പൊളിച്ചുമാറ്റി. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചുമാറ്റിയത്. ജി20 ഈ മാസം ഒമ്പതിന് തുടങ്ങാനിരിക്കെ ദില്ലി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ ചേരികളിലും വെളിയിൽ കാണുന്ന ഭാഗങ്ങൾ ഈ വിധം പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. ഉച്ചകോടി അവസാനിച്ച് ലോകനേതാക്കൾ മടങ്ങിയതിന് ശേഷം മാത്രമേ ചേരികൾ മറച്ച നെറ്റുകൾ നീക്കം ചെയ്യൂ എന്നാണ് സൂചന.

Also Read: ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം

ഉച്ചകോടി നടക്കുന്ന 9,10,11 ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ പുറത്തിറക്കരുത് എന്നും കടകൾ തുറക്കരുതെന്നും നിർദേശമുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ദില്ലിയിൽ നിന്നുള്ള 300 ട്രെയിൻ സർവീസുകൾ ഇതിനോടകം റദ്ദാക്കുകയും 36 ട്രെയിനുകൾ ഭാഗിക സർവീസുകളായി മാറ്റുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. 2020ൽ ഗുജറാത്തിലും സമാനസംഭവം ഉണ്ടായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിൻറെ സന്ദർശന വേളയിൽ മതിൽ പണിതായിരുന്നു ചേരികൾ മറച്ചത്. അഹമ്മദാബാദ് എയർപോർട്ട് മുതൽ ഗാന്ധിനഗർ വരെയുള്ള റോഡിന്റെ വശങ്ങളിലായിരുന്നു സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അന്ന് മതിൽ പണിതത്. 2017ൽ ജപ്പാന്റെ പ്രസിഡന്റായ ഷിൻസോ ആബെ ഗുജറാത്ത് സന്ദർശിച്ചപ്പോഴും സൗന്ദര്യവത്കരണം നടത്തിയിരുന്നു.

Also Read: ‘സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെ; ഉന്മൂലനം ചെയ്യണം’: ഉദയനിധി സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News