അന്നം മുടക്കി വീണ്ടും കേന്ദ്രം, ഓണക്കാലത്ത് കേരളത്തിന് അനുവദിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി

ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി  കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരുന്നത്. മറ്റ് ഇടങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്.

ALSO READ: കേരള ഗവർണർ അടുത്ത അഞ്ചു വർഷം കൂടി തുടരണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇതാകട്ടെ ഗുണമേന്മയില്ലാത്തതും.  ഗോഡൌണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ കേരളത്തോടുള്ള രാഷ്ട്രീയ വിരോധം ഓണക്കാലത്തും തുടർന്ന് കേരളത്തിൻ്റെ അന്നം മുടക്കുന്ന സമീപനമാണ് കേന്ദ്രം വീണ്ടും സ്വീകരിച്ചിരിക്കുന്നത്. updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News