ദേശീയപാത 66ൻ്റെ വികസനത്തിനായി പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളം എന്ന് ആവർത്തിച്ച് കേന്ദ്രം

NH 66

ദേശീയപാത വികസനത്തിൽ കേരളം മാതൃക എന്ന ആവർത്തിച്ചു വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

ദേശീയപാത 66 വികസനത്തിനായി ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു എ എ റഹീം എംപിയുടെ ചോദ്യം. ഇതിനു നൽകിയ മറുപടിയിലാണ് കേരളം മാത്രമാണ് ഇത്തരത്തിൽ പണം ചെലവാക്കിയതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്ഥിരീകരിക്കുന്നത്. എൻഎച്ച്-66 വികസനവുമായി ബന്ധപ്പെട്ട്, കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25% പങ്കിടാൻ തയ്യാറായിട്ടുണ്ട് എന്നും പാർലമെൻറിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

ALSO READ; പൊതുമേഖലാ ബാങ്കുകളിൽ സ്ഥിര നിയമനം നടത്തണം, കരാർ നിയമനങ്ങൾ സംവരണം അട്ടിമറിക്കുന്നു: വി ശിവദാസൻ എംപി

സംസ്ഥാനത്തെ ദേശീയപാത വികസനം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻറെ മികവുകൊണ്ടാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദേശീയപാത 66ൻ്റെ വികസനം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ വാദവും ഇ ഉത്തരത്തിലൂടെ പൊളിയുകയാണ്.കേരളത്തിൽ മാത്രമാണ് ദേശീയപാതയുടെ വികസനം അതിവേഗം പൂർത്തിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News