ഒടുവില്‍ മുട്ടുകുത്തി കേന്ദ്രം; ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ബില്‍ വീണ്ടും അവതരിപ്പിക്കാനായാണ് നീക്കം. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം ബില്ലിന്റെ പുതിയ കരട് പുറത്തിറക്കുമെന്നും ഒക്ടോബര്‍ 15 വരെ ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ തേടുമെന്നും കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉള്ളടക്കവും ഒടിടിയും ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് 1995-ലെ കേബിള്‍ ടെലിവിഷന്‍ സര്‍വീസസ് ബില്ലിന്റെ കരട് അവതരിപ്പിക്കാന്‍ നേരത്തെ കേന്ദ്രം തയാറായിരുന്നത്.

ALSO READ: ഷിരൂരില്‍ അര്‍ജുനായി നാളെ വീണ്ടും തിരച്ചില്‍; നാവികസേനയുടെ സോണാര്‍ റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം ഉറപ്പാക്കും

എന്നാല്‍, ഇത്തരമൊരു കരട് ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നതടക്കം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. തുടര്‍ന്ന് വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് ബില്ലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവാതെ കേന്ദ്രം ബില്‍ മരവിപ്പിക്കുകയായിരുന്നു. അതേസമയം, ബില്‍ പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളുടെ വിജയമെന്ന് അഡ്വ. പ്രശാന്ത്ഭൂഷണും തെരഞ്ഞെടുപ്പിനേറ്റ തിരിച്ചടിയാണ് ബില്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവാ മൊയ്ത്രയും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News