
ഐതിഹാസികമായ കർഷക സമരത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്ന നിയമങ്ങൾ പിൻവാതിലിലൂടെ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും ശ്രമിക്കുകയാണെന്ന് സി പിഐഎം പിബി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറല്‍ സെക്രട്ടറിയുമായ വിജു കൃഷ്ണൻ . കാർഷിക മേഖലയുടെ കോർപ്പറേറ്റ് വൽക്കരണത്തിൽനിന്ന് പിൻമാറാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനായി കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്നനയങ്ങൾ ബജറ്റുകളിലൂടെ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കാർഷിക മേഖല കോർപറേറ്റ് വൽക്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here