കേരളത്തെ ഉപരോധിക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ ഉപരോധിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന് ലഭിക്കാനുള്ള നാൽപതിനായിരം കോടി കേന്ദ്രം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ.

മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ കാര്യമാക്കുന്നില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും ഇതൊന്നും കാര്യമാക്കിയിട്ടില്ലെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here