പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയിൽ കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പിൽ ചുമതലയുണ്ടായിരുന്ന 40 നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിച്ചു. ഭൂരിഭാഗം പേരുടെയും ഫോണിലേക്ക് കോൺഗ്രസ് എംപിയുടെ വിളി പല തവണ വന്നെന്ന് കണ്ടെത്തി. മറ്റു കോൺഗ്രസ് നേതാക്കളും ഇവരെ വിളിച്ചു. വോട്ട് മറിക്കാൻ ഇടപെടൽ നടന്നെന്ന് കണ്ടെത്തൽ. ഇന്നത്തെ നേതൃയോഗത്തിൽ ഇക്കാര്യം ചർച്ചയാകും.
പാലക്കാട് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിലാണ് കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് നാൽപതോളം ബിജെപി നേതാക്കളെ കോൺഗ്രസ് എംപിയും മറ്റ് ചില നേതാക്കളും നിരന്തരം ബന്ധപ്പെട്ടെന്ന കണ്ടെത്തൽ. പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ പൂർണ സമയ ചുമതല ഉണ്ടായിരുന്ന ഫോൺ രേഖകളാണ് കേന്ദ്ര നേതൃത്വം പരിശോധിച്ചത്.
ബിജെപി നേതാക്കളെ എം പിയും മറ്റ് നേതാക്കളും നിരന്തരം വിളിച്ചത് വോട്ട് അട്ടിമറിക്കാനെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് ബിജെപിയിൽ നടക്കുന്നത്. ആർഎസ്എസ് നേതാക്കളും കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളും ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
എന്നിട്ടും 11000 ത്തോളം വോട്ടാണ് ബിജെപിക്ക് കുറവ് വന്നത്. പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കേൾക്കാതെ സുരേന്ദ്രൻ സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കി എന്നാണ് എതിർവിഭാഗം തോൽവി കാരണമായി പറയുന്നത്. സി കൃഷ്ണകുമാറിനെ തോൽപ്പിക്കാൻ ശോഭാ സുരേന്ദ്രൻ കൃഷ്ണ ദാസ് വിഭാഗങ്ങൾ വ്യാപകമായി വോട്ട് മറിച്ചുവെന്ന് സുരേന്ദ്രൻ വിഭാഗവും തിരിച്ചടിക്കുന്നു. ഇതിനിടയാണ് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഗൗരവമുള്ള കണ്ടെത്തൽ.
News Summary; The central leadership has started an investigation into the setback to the BJP in the Palakkad by-election
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here