
ആശമാരെ കേന്ദ്രം തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രം തൊഴിലാളികളായി അംഗീകരിച്ചാൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആശാ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണെന്ന് വ്യക്തമാക്കിയ മന്ത്രി ആശ, അംഗൻവാടി ജീവനക്കാരെയടക്കം ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും പറഞ്ഞു.
കേരളത്തിൽ ആശാ വർക്കർമാർക്ക് പ്രതിമാസം 13200 രൂപ വരെ ഓണറേറിയം ലഭിക്കുന്നുണ്ട്.കർണാടകയിലും മഹാരാഷ്ട്രയിലും 5,000 രൂപയും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും 6000 രൂപയുമാണ് ഓണറേറിയം എന്നും വീണാ ജോർജ്.
ENGLISH NEWS SUMMARY: Health Minister Veena George said that the Centre should recognize ASHAs as workers. The minister also said that the current problems will be solved if the Centre recognizes them as workers. Stating that Kerala pays the highest wages to ASHA workers in the country, the minister said that the government has an approach that includes ASHA and Anganwadi workers.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here