ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല;അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക്; മന്ത്രി സജിചെറിയാൻ

ചലച്ചിത്ര അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്കെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അവാർഡ്. പുനപരിശോധന ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെയുള്ള മറുപടി കൂടിയാണ് മന്ത്രിയുടെ ഈ പ്രതികരണം. രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ റോൾ ഉണ്ടായിരുന്നില്ല എന്നാണ് സംവിധായകൻ വിനയന്റെ ആരോപണങ്ങൾക്ക് മറുപടി നൽകികൊണ്ട് മന്ത്രി പറഞ്ഞത്.

also read:കാലാവധി പിന്നിട്ടു, ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കുകയാണ്; ടി കെ ഹംസ

അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്, ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത് .ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല എന്നും മന്ത്രി വ്യക്തമാക്കി.രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണെന്നും അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമി സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്.

അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

also read: കാലവര്‍ഷത്തിൽ 35 ശതമാനം മഴയുടെ കുറവ്; വരള്‍ച്ചക്ക് സാധ്യത

പത്തൊൻപതാം നൂറ്റാണ്ട് നിരവധി അവാർഡുകൾക്കു പരിഗണിക്കാവുന്ന ചിത്രമാണ്, ആർട്ട് ഡയറക്ഷൻ വളരെ നല്ലതാണെന്ന് ജൂറി മെമ്പർ പറഞ്ഞപ്പോൾ രഞ്ജിത് അതിനെ ശക്തമായി എതിർത്തു, സിനിമയ്ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി വ്യക്തമായതെന്ന് ജൂറി തന്നോട് പറഞ്ഞതെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു രഞ്ജിത്തിനെതിരെ ഫേസ്ബുക്കിൽ വിനയൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News