സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ല ; അമ്മയുടെ മൃതദേഹത്തിനൊപ്പം മക്കള്‍ കഴിഞ്ഞത് ഒരു വര്‍ഷം

അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പണമില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ച് പെണ്‍മക്കള്‍. സംഭവം ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ്. ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഉഷ തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്.52കാരിയാണ് ഉഷ.

ALSO READകണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

അസുഖബാധിതയായ ഉഷ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് മക്കളായ പല്ലവിയും സഹോദരി വൈശാഖിയും പൊലീസിനോട് പറഞ്ഞത്.അതേസമയം ഇരുവര്‍ക്കും
മനോദൗര്‍ബല്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പൊലീസ് വീട്ടിലെത്തി പലതവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടികള്‍ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഉഷയുടെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. അച്ഛന്‍ വീട്ടിലേക്ക് രണ്ട് വര്‍ഷമായി എത്താറില്ലെന്നും ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ALSO READകേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്ക, വ്യാജ പ്രചാരണങ്ങൾക്ക് പിറകിൽ ഇതരസംസ്ഥാന ലോബി ഉണ്ടോ എന്ന് സംശയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ഉഷയുടെ അസ്ഥികൂടം പൊലീസ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ബിരുദാനന്തര ബിരുദധാരിയാണ് പല്ലവിയെന്നും പത്താംക്ലാസ് വിദ്യാഭ്യാസമാണ് ഇളയവളായ വൈശാഖിക്കുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News