മൂന്നാറിലെ കൈയേറ്റം: സർവേ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ കലക്ടർ

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‌ ചില സ്ഥലങ്ങളിൽ സർവേ നടത്തേണ്ടതുണ്ടെന്നും രണ്ടുമാസത്തിനകം ഇതു പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർവേ ആവശ്യമില്ലാത്ത കേസുകളിൽ രണ്ടുമാസത്തിനകം കക്ഷികളെ കേട്ട് തീരുമാനമെടുക്കുമെന്നും ഓൺലൈനായി ഹാജരായ ഇടുക്കി കലക്ടർ കോടതിയെ അറിയിച്ചു.

also read: പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്; ജെയ്ക് സി തോമസ്

മൂന്നാറിൽ 326 കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. സ്‌റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. ഇതിന് ജില്ലാ പൊലീസ് മേധാവിയുടെ സഹായം തേടിയതായും കലക്ടർ വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾക്കായി പ്രത്യേക ഓഫീസറെ നിയോഗിക്കുന്നതിൽ കോടതി സർക്കാരിന്റെ നിലപാട്‌ തേടി.

also read:‘ഇന്ത്യ’ എന്ന പേര് ഇക്കാലമത്രയും അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് വിഷ്ണു വിശാല്‍

മൂന്നാർ അടക്കമുള്ള കേരളത്തിലെ മലയോരമേഖലയിൽ ഉൾക്കൊള്ളാവുന്ന ആളുകൾ എത്രയെന്നത്‌ (കാരിയിങ്‌ കപ്പാസിറ്റി) സംബന്ധിച്ച്‌ പഠനം നടത്താനുള്ള സാധ്യതകൾ ഹൈക്കോടതി ആരാഞ്ഞു. ഇതിനായി സാങ്കേതികസംഘത്തെ നിയോഗിക്കാനാകുമോയെന്ന്‌ കേന്ദ്രസർക്കാരിനോട്‌ വിശദീകരണം നൽകാനും നിർദേശിച്ചു. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് സംഘടന നൽകിയതടക്കമുള്ള ഹർജികൾ ജസ്‌റ്റിസ്‌ എ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ്‌ പരിഗണിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News