‘ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജം; സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം’: ബജ്‌രംഗ് പൂനിയ

ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ. ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണ്. സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം തുടങ്ങുമെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു.

Also read- ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷം; പി ടി ഉഷ

ജൂണ്‍ 15ന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകും. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പോകില്ലെന്നും ബജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്കും പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ ആളുകള്‍ ഇതേ ആവശ്യവുമായി ഭീഷണി സ്വരത്തില്‍ നിരന്തരം വിളിച്ച് ശല്യംചെയ്യുകയാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് വ്യക്തമാക്കി.

Also Read- ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; സമരം താത്ക്കാലികമായി നിര്‍ത്തി ഗുസ്തി താരങ്ങള്‍

പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണ്. പരാതി പിന്‍വലിക്കുന്നതിനായി തങ്ങള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News