‘അയവില്ലാതെ’ മണിപ്പൂർ സംഘർഷം; 11 മരണം

മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപെട്ടു. നിർവധി പേർക്ക് പരുക്കേറ്റു. മണിപ്പൂരിൽ സൈന്യത്തെയും, അർധസൈനീക വിഭാഗത്തെയും വൻതോതിൽ വിന്യസിച്ചിട്ടും സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ഇംഫാലിൽ കുകി ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും സംസ്ഥാനമന്ത്രിയുമായ നെംചാ കിപ്ഗെനിന്റെ ഔദ്യോഗിക വസതിക്ക് മെയ്തെയ് അക്രമകാരികൾ തീയിട്ടു. കുകി ഭൂരിപക്ഷ ഗ്രാമങ്ങളായ ഖമെൻലോകിലും അയ്ഗെജങ്ങിലും ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ സ്ത്രീയുൾപ്പെടെ പതിനൊന്ന് പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഖമെന്‍ലോക് മേഖലയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനിൽക്കുകയാണ്. ഇന്ന് ഗവർണറുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി യോഗം ചേരാനിരിക്കെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരുo പങ്കെടുക്കുന്ന യോഗം ബഹിഷ്കരിക്കുമെന്ന് കുക്കി വിഭാഗം വ്യക്തമാക്കി. സുരക്ഷ സേന പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപവും. ശക്തമാവുകയാണ്. ക്രമസമാധാനപാലകര്‍ക്ക് ഇരുവിഭാഗത്തിന്‍റെയും വിശ്വാസം നേടാനാവുന്നില്ല എന്നതും മണിപ്പൂരിലെ പ്രധാന വെല്ലുവിളിയാണ്. സമാധാന പ്രക്രിയയ്ക്ക് വേഗം കൂട്ടണമെന്ന ആവശ്യം ശക്തമാവുമ്പോഴും മണിപ്പൂരില്‍ സമാധാനസ്ഥാപനത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടുമോ എന്നാണറിയേണ്ടത്.

Also Read: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News