6 വർഷമായി ലൈം​ഗികമായി പീഡിപ്പിച്ചെന്ന് യുവതി; പരാതി റദ്ദാക്കി കോടതി

വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കികൊണ്ട് കോടതി നടപടി. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ച്‌ ബെം​ഗളൂരു യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയിരുന്നു. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്കും നിയമസാധ്യതയില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്. നിയമത്തിന്റെ ദുരുപയോ​ഗമായിട്ടാണ് കോടതി ഈ പരാതിയെ വിലയിരുത്തിയത് .

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തി. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. യുവതി ഇതേത്തുടർന്നാണ് യുവാവിനെതിരെ കേസ് നൽകിയത്. അതേസമയം 6 വർഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്.

also read :പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

പരാതിക്കാരി 2013ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി സൗഹൃദത്തിലായത്. നല്ല പാചകക്കാരനാണെന്ന് പറഞ്ഞ് യുവതിയെ ഇയാൾ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. തുടർന്ന് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. വിവാഹ വാ​ഗ്ദാനം നൽകിയാണ് യുവാവ് ലൈം​ഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വാദം. പിന്നീട് വാ​ഗ്ദാനം ലംഘിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും യുവതിയുടെ പതിവാണെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. യുവതിക്ക് നേരത്തെ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധമുണ്ടായിരുന്നെന്നും ഇയാൾക്കെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെ ഇയാൾ കോടതിയെ അറിയിച്ചു.

also read :

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here