
ഹോർമുസ് കടിലിടുക്കിലുണ്ടായ പ്രതിസന്ധിക്കുപിന്നാലെ വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടാക്കിയ കാലതാമസം അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഈ പ്രശ്നങ്ങൾ കേരളത്തെയും ബാധിച്ചിരുന്നു. ഇതോടെ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെയും ഗാർഹികാവശ്യങ്ങൾക്കായുള്ള സിലിണ്ടർ വിതരണത്തെയും തടസപ്പെടുത്തിയിരുന്നു. ഇതിൽ കേരള ജനത ഒന്നടങ്കം ബുദ്ധിമുട്ടിയതാണ്. ഈ പ്രശ്നത്തിന് പരിഹാരവും ഉണ്ടായതാണ്. എന്നിട്ടും വിവിധ ജില്ലകളിൽ വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ പ്രതിസന്ധിയുടെ മറവിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയരുകയാണ്.
തട്ടുക്കടകളിലും ഹോട്ടലുകളിലും ചായയ്ക്കും ഉച്ചയൂണിനും വരെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. സിലിണ്ടറുകൾ കിട്ടാനില്ലെന്നും വൻവിലയ്ക്ക് സിലിണ്ടറെടുത്താണ് കച്ചവടം നടത്തുന്നതെന്നാണ് വ്യാപാരികളുടെ വാദം. അതിനാലാണ് വിൽക്കുന്ന വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചതെന്നാണ് മിക്ക ഹോട്ടലുടമകളും പറയുന്നത്. ഇതേസമയം, മുൻപുണ്ടായതുപോലുള്ള ഇന്ധനക്ഷാമം ഇപ്പോഴില്ലെന്നാണ് ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ആവശ്യം.
also read: ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻ
ചില ഹോട്ടലുകളിലും ബേക്കറികളിലും ഇപ്പോഴും പുതിയ വിലവിവരപട്ടിക പ്രസിദ്ധീകരിക്കാത്തതും ശ്രദ്ധേയമാണ്. ചായയ്ക്കും ചെറിയ പലഹാരങ്ങൾക്കും ഒറ്റയടിക്ക് ഒരു രൂപ മുതൽ മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. ഉച്ചയൂണിനാകട്ടെ പത്ത് രൂപ മുതൽ മൂപ്പ് രൂപ വരെ വിലയിൽ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം കഴിച്ചവർ വിലയിലെ മാറ്റത്തിന്റെ പേരിൽ ഹോട്ടലുകളിൽ വാക്കുതർക്കത്തിലേർപ്പെടുമെങ്കിലും ഒടുവിൽ പണം നൽകിയിട്ട് മടങ്ങുന്നതാണ് പതിവ്.
ലൈസൻസുള്ള ഹോട്ടലുകൾക്ക് 60 ശതമാനം വരെ സിലിണ്ടർ ലഭിക്കുമെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. അനധികൃതമായി വില വർദ്ധിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

