ദില്ലിയിൽ അതിശൈത്യം രൂക്ഷം; ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

ദില്ലിയിൽ കുറഞ്ഞ താപനില വരും ദിവസങ്ങളിലും അഞ്ച് മുതൽ ഏഴു ഡിഗ്രിയായി തുടരും. ഉത്തർപ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇരുപതോളം വിമാനങ്ങളും മുപ്പത് ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തിയത്. ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് നാളെ വരെ  അവധി നൽകിയിരിക്കുകയാണ്.

Also Read : മൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല; എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ട്  എന്നീ സംസ്ഥാനങ്ങളിലും ശൈത്യം   വര്‍ധിക്കും.
ഹിമാചൽ പ്രദേശിലെ പാർവതി- കാൻഗ്ര താഴ്‌വാരകൾ, കശ്മീർ- ലഡാഖ് മേഖലകൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്. ഇത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥയെയും ബാധിക്കും.

തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ദില്ലിയിൽ വായു മലിനീകരണവും രൂക്ഷമാണ്.  ശൈത്യം കടുത്തേതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചു. ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നവരുടെ എണ്ണം കൂടിിയതയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റോഡ് റെയിൽ  വ്യോമ ഗതാഗതത്തെ ബാധിച്ചു.. അപകടസാധ്യതയുള്ളതിനാൽ  വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News