എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കും, കേരളപ്പിറവി ദിനത്തെ ആഘോഷമാക്കി മാറ്റും; ഇ പി ജയരാജന്‍

ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളപ്പിറവി ദിനത്തെ ഒരു ആഘോഷമാക്കി മാറ്റാന്‍ തീരുമാനമെന്നും കേരളീയം പരിപാടിയില്‍ വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ:കോൺഗ്രസ്‌ എം എൽ എ മാത്യു കുഴൽനാടനെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ അനുമതി

കേരളീയം പരിപാടി വിജയിപ്പിക്കാന്‍ ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. നവംബര്‍ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും 140 അസംബ്ലി മണ്ഡലങ്ങളില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കും. മണ്ഡലങ്ങളില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രചരണം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ 140 നിയമസഭ മണ്ഡലങ്ങളിലും പ്രചരണം നടത്തും. എല്ലാ ജനവിഭാഗങ്ങളെയും പരിപാടിയുടെ ഭാഗമാക്കി മാറ്റും
പ്രചരണ പരിപാടി മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും.

ALSO READ:നിപ; നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല; രോഗ നിർണ്ണയത്തിന് ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ ഐ സി എം ആർ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here