
കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, വീടിന്റെ സാഹചര്യങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുവാനാണ് തീരുമാനം.
Also read- പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് മന്ത്രി പി രാജീവ്
അപകടവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷമാവും കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുക. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുന്നത്. പതിനൊന്നാം തീയതി ചേരുന്ന മന്ത്രിസഭായോഗത്തില്‍ ബിന്ദുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവും.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു.മരിച്ച ബിന്ദുവിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here