തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

തിരുവനന്തപുരം ആമയിഴഞ്ചാൽ തോട്ടിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിയിലെ ഡോക്ടർ ബിവിന്റെതാണ് മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസ് അറിയിക്കുന്നത്. തോടിന് സമീപം കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ തിരിച്ചറിയപ്പെട്ട മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി  തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Also Read: അബദ്ധത്തില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here