ഡ്രൈവര്‍ സീറ്റിൽ ഇരുന്ന് പാട്ടിനൊപ്പം താളം പിടി; യാത്രക്കാരുമായി പോയ ബസ് അപകടകരമായി ഓടിച്ചു, വീഡിയോ വൈറൽ

യാത്രക്കാരുമായി പോകുന്ന ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ബസ് ഓടിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് ലൈസൻസ് സസ്‌പെൻഡ് ചെയ്തു.

കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസ്സിലെ ഡ്രൈവർ ജോയലാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി ബസ് ഓടിച്ചത്. ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ജോയൽ ബസ് ഓടിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബസിലെ മറ്റ് ജീവനക്കാർ ജോയലിനെ പ്രോത്‌സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Also Read: എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം; സുബിയുടെ ജന്മദിനത്തിൽ ഓർമകളുമായി കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News