അഹമ്മദാബാദ് ദുരന്തം; തകര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ മാറ്റിയത് മൂന്ന് മാസം മുമ്പ്

അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ വലത് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചത് മൂന്ന് മാസം മുമ്പ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികളും മൂന്ന് മാസം മുമ്പ് പൂര്‍ത്തീകരിച്ചതായി അന്വേഷണ സമിതി. അതേ സമയം ദുരന്തത്തില്‍ മരണപ്പെട്ട 190 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 157 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പറന്നുയര്‍ന്ന ഉടന്‍ തീ ഗോളമായി മാറിയ എയര്‍ ഇന്ത്യയുടെ 171 ബോയിങ് വിമാനത്തിന്റെ വലതു എഞ്ചിന്‍ മാര്‍ച്ചില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. അപകടകാരണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടേതാണ് കണ്ടെത്തല്‍. 2023 ജൂണിലാണ് അവസാനമായി വിമാനം പൂര്‍ണ സര്‍വീസ് നടത്തിയതെന്നും സമിതി കണ്ടത്തി.

ALSO READ: എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ അതിജീവിച്ച രമേശ് ആശുപത്രി വിട്ടു

വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 2025 ഡിസംബറിലാണ് അടുത്ത പൂര്‍ണ സര്‍വീസിനുള്ള സമയം നിശ്ചയിച്ചിരുന്നത്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ വിമാനത്തില്‍ നടന്നിട്ടില്ലെന്നാണ് വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം ഇന്നും കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ചികിത്സയില്‍ കഴിഞ്ഞിരുന്ന യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു.

ALSO READ: ‘ലക്ഷദ്വീപില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന, സ്ഥിരമായ എയര്‍ ആംബുലന്‍സ് സേവനം ഉടന്‍ സ്ഥാപിക്കണം’; അമിത്ഷായ്ക്ക് കത്തെഴുതി വി ശിവദാസന്‍ എംപി

വിശ്വാസിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം വിശ്വാസിനെ ഹോട്ടലിലേക്കും മാറ്റി. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സമിതി വിശ്വാസില്‍ നിന്നും ചോദിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News