വില കുത്തനെ കുറഞ്ഞു; തക്കാളി റോഡിൽ തള്ളി കർഷകൻ

തക്കാളിയുടെ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ പ്രതിഷേധവുമായി കർഷകർ. വിലകുറഞ്ഞതോടെ തക്കാളി റോഡിൽ തള്ളിയിരിക്കുകയാണ് ആന്ധ്ര പ്രദേശിലെ കർഷകൻ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. ഇപ്പോൾ തക്കാളിക്ക് കിലോയ്‌ക്ക് വെറും നാല് രൂപയാണ് വില.

ALSO READ:ജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് പങ്കെടുക്കില്ല

കഴി‍ഞ്ഞ മാസം തക്കാളി കിലോയ്‌ക്ക് 200 രൂപ വരെ എത്തിയിരുന്നു. നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയില്ലെന്ന് കർഷകർ പറഞ്ഞു. വിപണിയിൽ എത്തിച്ച തക്കാളി വിൽക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കർഷകർ വ്യക്തമാക്കി.

ALSO READ: ജി20 ഉച്ചകോടി; ബൈഡൻ മൗര്യയിൽ താമസിക്കും; ലോകനേതാക്കൾക്ക് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News