അനുമതിയില്ലാതെ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചു; ഇറാനില്‍ സംവിധായകന് തടവുശിക്ഷ

പ്രമുഖ സിനിമാ സംവിധായകൻ സയീദ് റൗസ്തായിക്ക് ഇറാൻ കോടതി ആറ് മാസത്തെ തടവ് ശിക്ഷ.  കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ ചിത്രം ‘ലെയ്‌ലാസ് ബ്രദേഴ്‌സ്’ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ടെഹ്‌റാനിലെ സാമ്പത്തിക പ്രശ്നനങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് ഇറാനിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷത്തെ കാൻ ഫെസ്റ്റിവലിൽ പാം ഡി ഓറിനായാണ് ഈ ചിത്രം മത്സരിച്ചത്. ചിത്രത്തിന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലും ക്രിട്ടിക്‌സ് അവാര്‍ഡും സിനിമയ്ക്ക് ലഭിച്ചു. മേളയിൽ ചിത്രം പ്രദർശിപ്പിച്ചതിന് റൗസ്തായിയും സിനിമയുടെ നിർമ്മാതാവ് ജവാദ് നൊറൂസ്ബെഗിയും ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടുവെന്ന് ഇറാനിലെ ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Also Read: മുൻ മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ കോച്ചിന് സസ്പെന്‍ഷന്‍

ഇസ്ലാമിക വ്യവസ്ഥയ്ക്ക് എതിരായ പ്രചാരണത്തിന് പിന്തുണ നല്‍കി എന്നാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെയാണ് മേളയിലേക്ക് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ സര്‍ക്കാര്‍ സംവിധായകനോട് ചിത്രം കാനിൽ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇത് നിരാകരിക്കുകയായിരുന്നു. ശിക്ഷാ കാലയളവില്‍ സിനിമാ പ്രവര്‍ത്തകര്‍, രാജ്യത്തെ സാമൂഹിക വ്യവസ്ഥയില്‍ ഊന്നി എങ്ങനെ സിനിമയെടുക്കണം എന്ന് പഠിപ്പിക്കുന്ന ഫിലിം മേക്കിംഗ് കോഴ്‌സിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

2019ല്‍ റിലീസ് ആയ ‘ജസ്റ്റ് 6.5’ എന്ന സിനിമയിലൂടെ ഇറാനിലെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രൂരമായ പൊലീസ് നടപടികളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ആ ചിത്രം ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.

Also Read: പുതുപ്പള്ളി മണ്ഡലത്തിലെ വികസനം മുൻനിർത്തിയുള്ള സംവാദത്തിന് UDF സ്ഥാനാർഥി തയ്യാറാണോ?; ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News