കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

മികച്ച കളക്ഷനിൽ വമ്പൻ ഹിറ്റിൽ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലർ. ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ബോക്സ് ഓഫീസിൽ കളക്‌ഷൻ തന്നെ 350 കോടിയാണ് . ആഗോള തലത്തിൽ കളക്ഷൻ 600 കോടിയും കവിഞ്ഞു എന്നാണ് റിപ്പോട്ട് . ജയിലർ ലാഭം കൊയ്ത് മുന്നേറുമ്പോൾ ഇപ്പോഴിതാ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം രജനീകാന്തിനു കൊടുത്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കലാനിധി മാരന്‍.

also read :കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ചെക്ക് കൈമാറുന്ന ചിത്രം പങ്കുവെച്ചിട്ടുള്ളത് . അതേസമയം ചെക്കിലെ തുക എത്രയാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രജനീകാന്തിൻ്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ചെക്ക് കൈമാറിയത്.

also read :പുതിയ ഓൺലൈൻ പോർട്ടലുമായി ദുബായ് മുനിസിപ്പാലിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News