കലൂരിൽ യുവതി കൊല്ലപ്പെട്ട സംഭവം ; രേഷ്മയെ കൊലപ്പെടുത്താൻ പ്രതി മുൻകൂട്ടി തീരുമാനിച്ചതായി എഫ് ഐ ആർ

കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ IPC 302 വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയായ നൗഷാദ് രേഷ്മയെ കൊലപ്പെടുത്താൻ മുൻകൂട്ടി തീരുമാനിച്ചതായി എഫ്ഐ ആർ റിപ്പോർട്ടിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചി കലൂരിന് സമീപത്തെ അപ്പാര്‍ട്ട്മെന്‍റില്‍ ചങ്ങനാശേരി സ്വദേശി രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ നിലവിളി കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് രേഷ്മയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കെയര്‍ ടേക്കറായ നൗഷാദിനെ കൂടി കൊണ്ടു പോയി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പൊലീസീന് മുന്‍പാകെ നൗഷാദ് കുറ്റം സമ്മതിക്കുകയായിരുന്നു.

also read: കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്; കര്‍ഷകന്‍ തോമസിനെ കണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി

പിന്നാലെ കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.കൊലപ്പെടുത്തുന്നതിന് മിനുട്ടുകള്‍ക്ക് മുന്‍പേ പ്രതി നൗഷാദ്,യുവതിയെ വിചാരണ നടത്തിയതായ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊലപ്പെടുത്തുന്നതിന് ഏതാനും മിനുട്ടുക്കള്‍ക്ക് മുന്‍പ് രേഷ്മയെ വിചാരണ നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു.

also read: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം; സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി

രേഷ്മയും താനും നേരത്തെ മുതല്‍ സുഹൃത്തുക്കളായിരുന്നുവെന്നും ഈ ബന്ധം തുടരുന്നതിനിടെ സുഹൃത്തുക്കളോട് രേഷ്മ തന്നെ കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം സംഭവം നടന്ന അപ്പാര്‍ട്ട്മെന്‍റിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News