ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ; ‘പുലിമട’യിൽ ജോജു ജോർജ് എത്തുന്നു

‘പുലിമട’ സിനിമയിൽ ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ. ഇങ്ങനെ ഒരു വിശേഷണവുമായാണ് ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. എ കെ സാജനാണ് ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യ രാജേഷ് ആണ് നായിക. പെണ്ണിന്റെ സുഗന്ധം’ (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ജോജുവിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ നായികയായി ലിജോമോളുമുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വയനാടായിരുന്നു. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്‍ജറ്റ് ചിത്രമാണ് ‘പുലിമട’.

also read :നെഹ്റു ട്രോഫി വള്ളംകളി; ആദ്യ ഹീറ്റ്സിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ

പൊലീസ് കോൺസ്റ്റബിളായ ‘വിൻസന്റ് സ്‌കറി’യയുടെ (ജോജു ജോർജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ചിത്രത്തിലൂടെ സംവിധായകൻ ശരിക്കും ഒരു ‘പുലിമട’യിലൂടെ തന്നെയാവും പ്രേക്ഷകരെ കൊണ്ടുപോവുക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇഷാൻ ദേവാണ് ചിത്രത്തിന്റെ സംഗീതം.ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.

ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

also read :റിസോർട്ടിലെത്തിയ 2 വിദ്യാർത്ഥികളെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel