വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ; ഞായറാഴ്ച തുറമുഖത്തെത്തും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നു. നിലവിൽ കപ്പൽ വിഴിഞ്ഞം പുറങ്കടലിൽ എത്തിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പടിഞ്ഞാറായി 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് കപ്പൽ. 15ന് വൈകീട്ട് നാല് മണിക്കാണ് കപ്പൽ വി‍ഴിഞ്ഞം തീരത്ത് നങ്കൂരമിടുക. മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും.

also read : സൗദിയില്‍ ഹെഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും; മിഡില്‍ ഈസ്റ്റിലെ ആദ്യരാജ്യം

വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഷെൻഹുവ 15 എന്ന കപ്പലിൽ ഉള്ളത്.റെയിൽ മൗണ്ട് ക്വേ ക്രെയിനാണ് അതിൽ ഏറ്റവും വലുത്. ഇത് ഇവിടെ ഇറക്കുന്നതോടെ ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും വലുപ്പം വി‍ഴിഞ്ഞം തുറമുഖത്തിനാകും. കാൻഡിലിവർ ക്രെയിനുകളാണ് മറ്റ് രണ്ടെണ്ണം. അതേസമയം ക്രെയിനുകൾ ഇറക്കുന്നതിനുള്ള റെയിലുകൾ ബർത്തിൽ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടപ്പുണ്ട്.

also read : ലുലുമാളിലെ പാക് പതാക; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ? വാസ്തവമിങ്ങനെ

അതേസമയം ക്രെയിനുകൾ ഇറക്കുന്നതിനുള്ള റെയിലുകൾ ബർത്തിൽ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടപ്പുണ്ട്. അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് ഏറ്റവും അടുത്തു നിൽക്കുന്ന തുറമുഖം എന്ന പ്രത്യേകതയും വി‍ഴിഞ്ഞത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News